Latest News

കനയ്യ കുമാറിനു നേരെ വീണ്ടും ആക്രമണം

കോൽക്കത്ത: ജവഹർലാൽ നെഹ്റു സർവകലാശാലാ മുൻ ചെയർമാൻ കനയ്യ കുമാറിനെതിരെ വീണ്ടും ആക്രമണം. എഐവൈഎഫ്-എഐഎസ്എഫ് ലോംഗ് മാർച്ചിനിടെയാണ് കനയ്യക്കു നേരെ ആക്രമണമുണ്ടായത്. പശ്ചിമബംഗാളിലെ മിഡ്നാപൂരിൽ വച്ചാണ് കനയ്യക്കും കൂട്ടർക്കുമെതിരെ ബിജെപി പ്രവർത്തകർ ചീമുട്ടയെറിഞ്ഞത്.[www.malabarflash.com]

ഐഎസ് ഏജന്‍റ്, രാജ്യദ്രോഹി എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് 100ലേറെ വരുന്ന ബിജെപി പ്രവർത്തകരുടെ സംഘം കനയ്യയെ ആക്രമിച്ചത്. ലോംഗ് മാർച്ച് മിഡ്നാപൂരിൽ പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ആക്രിമണമുണ്ടായത്. കനയ്യയോട് പാക്കിസ്ഥാനിലേക്ക് പോകാനും ബിജെപി പ്രവർത്തകർ ആക്രോശിച്ചു.

ജാഥയിലുണ്ടായിരുന്ന എഐഎസ്എഫ്- എഐഎസ്എഫ് പ്രവർത്തകർ തിരിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെ സംഘർഷം അതിരിവിട്ടേക്കുമെന്ന അവസ്ഥയിലെത്തി. എന്നാൽ പോലീസ് ബാരിക്കേഡുകൾ തീർത്ത് സ്ഥലത്തെ സംഘർഷത്തിന് അയവു വരുത്തി. 19 ബിജെപി പ്രവർത്തകരെ സംഭവസ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

ലോഗ് മാർച്ചിനു നേരെ രാജ്യത്തെ മറ്റ് ചിലയിടങ്ങളിലും ആക്രമണങ്ങൾ നടന്നിരുന്നു. കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്നതിനു മുൻപു തന്നെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ജാഥ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.