Latest News

ഗുർമീത് അനുയായികളുടെ അക്രമം തുടരുന്നു; 28 പേർ കൊല്ലപ്പെട്ടു

ച​ണ്ഡി​ഗ​ഢ്​: ബ​ലാ​ത്സം​ഗ കേസിൽ ദേ​ര സ​ച്ചാ സൗ​ധ സ്​​ഥാ​പ​ക​ൻ ആൾ​ദൈവം ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ് കുറ്റക്കാരനാണെന്ന​ വിധി പുറത്തുവന്നതിന്​ പിന്നാലെ വ്യാപക സംഘർഷം.[www.malabarflash.com]

സംഘർഷങ്ങളിൽ 28 പേർ കൊല്ലപ്പെട്ടെന്നാണ്​ റിപ്പോർട്ടുകൾ. പാഞ്ച്​ഗുലയിലെ സി.ബി.ഐ കോടതിക്ക്​ സമീപത്താണ്​ ​ആദ്യം സംഘർഷം ഉണ്ടായതെങ്കിലും പിന്നീട്​ വിവിധ സ്ഥലങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. ഗുർമീതി​​​​​​​​​​​െൻറ അനുയായികളുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘർഷം വ്യാപിക്കുന്നുവെന്നാണ്​ പുതിയ റിപ്പോർട്ടുകൾ.

അക്രമംസഭവങ്ങളിൽ പരിക്കേറ്റ 200 പേരെ പാഞ്ച്​ഗുലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ 57 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതിനിടെ താത്കാലിക ജയിലായി പ്രഖ്യാപിക്കപ്പെട്ട റോഹ്താക്കിന്റെ സമീപത്തെ പോലീസ് പരിശീലനകേന്ദ്രത്തിൽ രാം റഹീം എത്തിയിട്ടുണ്ട്.

അക്രമങ്ങൾ അവസാനിപ്പിക്കാൻ ദേര സച്ചായുടെ വക്താക്കൾ ആവശ്യപ്പെട്ടെങ്കിലും ജനം അക്രമം തുടരുകയാണ്. ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ ആനന്ദ് വിഹാർ ഉൾപ്പെടെ ഡൽഹിയിലെ ചില സ്ഥലങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അതിനിടെ ഹരിയാന സർക്കാറിനെ കുറ്റപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്തെത്തി. റോഹ്താക്കിന്റെ സുരക്ഷ സി.ആർ.പി.എഫിനു കൈമാറിയിരിക്കുകയാണ്. 2016 ഫെബ്രുവരിയിൽ ഇവിടെ ജാതീയ അക്രമങ്ങൾ വ്യാപകമായി നടന്നിരുന്നു. സ്കൂൾ, റെയിൽവേ സ്റ്റേഷൻ, ഹൈവേ എന്നിവ ദേരാ അനുയായികൾ കയ്യേറുകയും സർക്കാർ സ്വത്തുക്കളെല്ലാം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

അക്രമണ സംഭവങ്ങളിൽ ചണ്ഡിഗഢ്​ ഹൈകോടതി റിപ്പോർട്ട്​ തേടി. ദേര സച്ചാ സൗധയുടെയും ഗുർമീത്​ റാം റഹീം സിങ്ങിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാനും ഹൈകോാടതി നിർദേശം നൽകിയിട്ടുണ്ട്​. ആക്രമണ പ്രവർത്തനങ്ങളിലുണ്ടായ നഷ്​ടം ഗുർമീതിൽ നിന്ന്​ തന്നെ ഇൗടാക്കാനാണ്​ ഹൈകോടതി നിർദേശം നൽകിയിരിക്കുന്നത്​.

മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്കെതിരെയും പൊലീസ്​ സ്​റ്റേഷനുകൾക്കെതിരെയും ഗുർമീതി​​​​​​​​​​​​​​​​​ന്റെ അനുയായികൾ ആക്രമണം നടത്തി. ഒരു റെയിൽവേ സ്​റ്റേഷനും വൈദ്യുത നിലയത്തിനും തീയിട്ടതായും റിപ്പോർട്ടുകളുണ്ട്​. അതേ സമയം, കോടതി വിധിയുടെ പശ്​ചാത്തലത്തിൽ പഞ്ചാബിലെ അഞ്ച്​ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കോടതി വിധിയെ തുടർന്ന്​ രാജസ്ഥാനിലും ഡൽഹിയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. സമാധാനം പുലർത്തണമെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ ജനങ്ങളോട്​ അഭ്യർഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.