ഹൈദരാബാദ്: അബോര്‍ഷനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാമുകനും ഡോക്ടറും അറസ്റ്റില്‍. അബോര്‍ഷന് ശേഷം പെണ്‍കുട്ടിക്ക് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.[www.malabarflash.com]
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടി അകന്ന ബന്ധുവായ മധുവുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ഗര്‍ഭഛിദ്രം നടത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയുമായിരുന്നു. അഞ്ച് മാസം പ്രായമുള്ള ഗര്‍ഭമാണ് അലസിപ്പിച്ചത്. ഇതിനായി സ്വകാര്യ ആശുപത്രിക്ക് മധു 20,000 രൂപ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
പെണ്‍കുട്ടി രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മകള്‍ക്ക് പ്രണയമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഹൈദരാബാദിലാണ് സംഭവം.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment