ബേഡകം: ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ദേശീയ വനിത കബഡിതാരം പ്രീതിയുടെ മരണം കൊലപാതമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.[www.malabarflash.com]
സംഭവത്തെക്കുറിച്ച് കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
അതേ സമയം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രീതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഢനത്തിനും ആത്മഹത്യാ പ്രേരണാകുറ്റത്തിനും ബേഡകം പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബേഡകം ചേരിപ്പാടിയിലെ വീട്ടില്‍ ദേശീയകബഡിതാരമായ പ്രീതിയുടെ മൃതദേഹം കണ്ടത്. വീടിനുള്ളിലെ ഗോവണിയുടെ കൈവരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുറത്ത് പോയി മടങ്ങി വന്ന മാതാവാണ് സംഭവം ആദ്യമറിഞ്ഞത്.
കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രീതി ആത്മഹത്യ ചെയ്്തുവെന്നാണ് പോലീസ് നിഗമം. എന്നാല്‍ ഈ സാധ്യത ബന്ധുക്കള്‍ തള്ളിക്കളയുന്നു. ഭീമനടി സ്വദേശി രാഗേഷ് കൃഷ്ണനാണ് ഭര്‍ത്താവ്. സ്ത്രീധനത്തിനായി ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും ചേര്‍ന്ന് പ്രീതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിലാണ് പ്രീതി താമസിച്ചുവന്നത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് രാഗേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
2009 മുതല്‍ വിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധികരിച്ച പ്രീതി ബള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികധ്യാപികയായിരുന്നു. ആദൂര്‍ സിഐ ആയിരുന്നു നിലവില്‍ അന്വേഷണം അന്വേഷണം നടത്തിയിരുന്നത്.
No comments:
Post a Comment