Latest News

യുവതിയുടെ മരണം : ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു; കാമുകനുവേണ്ടി തെരച്ചില്‍

ഉദുമ: യുവതിയെ കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം പോലീസ്‌ ഊര്‍ജ്ജിതമാക്കി. ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്ത പോലീസ്‌ കാമുകനെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി.[www.malabarflash.com]

സംഭവത്തിനു ശേഷം കാമുകന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌.
ബേക്കല്‍, കുറിച്ചിക്കുന്നിലെ ബാലകൃഷ്‌ണന്റെ മകള്‍ നിരോഷ(30) ബുധനാഴ്‌ച വൈകുന്നേരമാണ്‌ മേല്‍പ്പറമ്പ്‌, ഒറവങ്കര, കടവത്തെ കാമുകന്റെ തറവാട്ടു വീടിന്റെ അടുക്കള ഭാഗത്തെ വരാന്തയുടെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 

ചൂരിദാറിന്റെ ഷാളില്‍ തൂങ്ങി കിടന്ന മൃതദേഹത്തിന്റെ കാലുകള്‍ നിലത്തു മുട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ പോസ്റ്റുമോര്‍ട്ടം നടത്തിയത്‌. തൂങ്ങി മരണമെന്നാണ്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. കസേരയില്‍ കയറി നിന്ന ശേഷമായിരിക്കാം കഴുത്തില്‍ ഷാള്‍ കുരുക്കിയതെന്നും സംശയിക്കുന്നു.
അതേ സമയം മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നു നിരോഷയുടെ ബാഗ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനകത്തു നിന്നു നിരോഷ എഴുതിയ കുറിപ്പ്‌ പോലീലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. 

“തന്റെ മരണത്തിനു കാമുകനായ ഖാദര്‍ ആണ്‌ ഉത്തരവാദി” എന്നാണ്‌ കത്തിലെ പ്രധാന പരാമര്‍ശം. ഖാദറിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ലോക്ക്‌ കമ്പനിയില്‍ ജോലിക്കുപോയതു മുതല്‍ മുംബൈയിലും മറ്റും ഒന്നിച്ചു ദിവസങ്ങളോളം താമസിച്ചതടക്കമുള്ള കാര്യങ്ങളും ഒഴിവാക്കാന്‍ ശ്രമിച്ചതിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ആത്മഹത്യാ കുറിപ്പിലുള്ളതായാണ്‌ അന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഭാര്യയും മക്കളുമുള്ള ഖാദര്‍ മുംബൈയില്‍ ഉണ്ടെന്നാണ്‌ പോലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണെന്നു പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.