എടപ്പാൾ: പൂജയുടെ മറവിൽ ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ പൂജാരി പിടിയിൽ. 25 വയസ്സുകാരിയുടെ പരാതിയിൽ തൃശൂർ വടക്കേക്കാട് പനന്തറ കളത്തിങ്കൽ ദിനേശ് കുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിവാഹമോചനം നേടി സ്വന്തം വീട്ടിൽ താമസമാക്കിയ യുവതി ദിനേശ് കുമാർ പൂജാരിയായ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. തുടർന്ന് യുവതിക്ക് പ്രേതബാധയുണ്ടെന്നും മാറ്റിത്തരാമെന്നും വാക്ക് നൽകി ഇയാൾ നാലുതവണ ഇവരുടെ വീട്ടിലെത്തി പൂജ നടത്തി.

ഇതിനുശേഷം യുവതിയെ പീഡിപ്പിച്ച ഇയാൾ സംഭവം പുറത്തറിഞ്ഞാൽ ചികിത്സ ഫലവത്താകില്ലെന്നാണ് വിശ്വസിപ്പിച്ചത്.
പൊന്നാനി സി.ഐ സണ്ണി ചാക്കോ, ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ഗോപകുമാർ സി.പി.ഒമാരായ രതീഷ്, മഹേഷ് മോഹൻ, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. വനിത സി.പി.ഒമാരായ സരിത, ഏനമ്മ ജോർജ് എന്നിവർ യുവതിയുടെ മൊഴിയെടുത്തു

No comments:
Post a Comment