കാഞ്ഞങ്ങാട്: ബന്ധുവായ പ്രായപൂര്‍ത്തിയാവാത്ത പതിനഞ്ചുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാടിനടുത്തുളള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഇരിട്ടി കണിച്ചാര്‍ സ്വദേശി ടി.എ വിനോയ് തട്ടാരപ്പള്ളിയേയാണ് (52) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.[www.malabarflash.com]
പെണ്‍കുട്ടി പത്താംക്ലാസി ല്‍ പഠിക്കുന്ന സമയത്ത് രണ്ടുമാസത്തോളം പലദിവസ ങ്ങളിലായി വിനോയ് പീഡിപ്പിച്ചുവെന്നാണ് പോലീസിന് നല്‍കിയ മൊഴി. ഇതിന് പുറമെ സെക്ഷന്‍ 164 പ്രകാരം ഹൊസ്ദുര്‍ഗ് കോടതി വെളളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
ഒരുകൊല്ലം മുമ്പാണ് പീഡനം നടന്നത്. ഇതിനിടയില്‍ സംഭവം ഭാര്യ അറിഞ്ഞു. തുടര്‍ന്ന് വിനോയിയും പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ കര്‍ണ്ണാടകയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഹോസ്റ്റലില്‍ താമസിച്ച് പ്ലസ്‌വണ്ണിന് പഠിക്കാന്‍ ചേര്‍ത്തു.
ഇതിനിടയില്‍ പെണ്‍കുട്ടിയുടെ മാനസീകാവസ്ഥയില്‍ മാറ്റം കാണപ്പെട്ട സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയമാക്കി. കൗണ്‍സിലിങിനിടയില്‍ പെണ്‍കുട്ടി സംഭവങ്ങള്‍ തുറന്നുപറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം പോലീസില്‍ അറിയിച്ചു. പോലീസ് കന്യാസ്ത്രീകളേയും പെണ്‍കുട്ടിയേയും കൂട്ടി കാഞ്ഞങ്ങാട്ടെത്തി രഹസ്യകേന്ദ്രത്തില്‍ താമസിച്ച് പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയേയും പ്രിന്‍സിപ്പാള്‍ വിനോയിയേയും വൈദ്യപരിശോധനക്ക് വിധേയമാക്കി. വൈകിട്ട് വിനോയിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വിനോയിയുടെ അടുത്ത ബന്ധുവായ പെണ്‍കുട്ടി നിര്‍ധന കുടുംബത്തിലെ അംഗമാണ് . പിതാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു. മാതാവ് രോഗിയാണ്. ഇത് മുതലെടുത്താണ് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment