ഹാദിയയുടെ പിതാവ് ടി.വി.പുരം മൂത്തേടത്തുകാവ് സ്വദേശി അശോകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് വിശ്വാസവഞ്ചനയ്ക്കു കേസെടുത്തത്.
മൂത്തേടത്തുകാവിലെ വീട്ടിൽ പോലീസ് കാവലിൽ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ഹാദിയയെ രാഹുൽ ഈശ്വർ കൗൺസലിംഗിനായി പലതവണ കണ്ടിരുന്നു.
എന്നാൽ, ഏതാനും ദിവസം മുന്പ് തങ്ങളുടെ വീട്ടിലെത്തിയ രാഹുൽ ഈശ്വർ മകളോടു സംസാരിക്കുകയും ചിത്രങ്ങളെടുക്കുകയും പിന്നീട് അത് അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്തെന്നു പിതാവ് അശോകൻ വൈക്കം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
No comments:
Post a Comment