Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവ്(20) ആണ് അറസ്റ്റിലായത്.[www.malabarflash.com ]

പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജൂലൈ 21നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു. ഇതറിഞ്ഞ് പ്രതി ഒളിവില്‍ പോയിരുന്നു. ഒളിവിലായിരുന്ന സമയത്തും തലസ്ഥാനത്ത് നടന്ന നിരവധി അക്രമസംഭവങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു. പരാതിയില്‍നിന്ന് പിന്തിരിപ്പിക്കാനായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശം കത്തും കൊടുത്തുവിട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ കത്ത് രക്ഷിതാക്കള്‍ പോലീസിനു കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയോടെ ജയദേവിനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മൊഴി നേരത്തെ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും നടന്നിട്ടുള്ള നിരവധി ക്രിമിനല്‍കേസുകളിലും പ്രതിയാണ് ജയദേവ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലതയുടെ വീടിന് ബോംബെറിഞ്ഞതിന് ഇയാള്‍ക്കെതിരെ കരമന പോലീസില്‍ കേസുണ്ട്. ചാല തമിഴ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ തല അടിച്ച് പൊട്ടിച്ചതിന് ഫോര്‍ട്ട് പോലീസിലും രണ്ട് വീട് ആക്രമിച്ച കേസില്‍ തമ്പാനൂര്‍ പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.