ഉദുമ: കുണിയിലെ ഉദുമ ഗവ. കോളേജിലേക്ക് എസ്എഫ്ഐ ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.[www.malabarflash.com]
എസ്എഫ്ഐ വിദ്യാർഥികളെ റാഗിംഗ് ചെയ്ത സംഭവത്തിന്‍റെ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കുക, പ്രിൻസിപ്പാളിന്റെ പക്ഷപാത നിലപാട് നിർത്തുക , കോളേജിൽ എസ്എഫ്ഐ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുക, കോളേജിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുക, പ്രിൻസിപ്പാൾ രാഷ്ട്രീയ കുപ്പായം അഴിച്ചുവെയ്ക്കുക
എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. സി കെ ശരത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ വിനോദ്, ഹബീബ്, സൂരജ്, അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു. കെ രാ ഹിൽ സ്വാഗതം പറഞ്ഞു.
റാഗിംഗ് വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം വരും കാലങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് എസ്എഫ്ഐ ഉദുമ ഏരിയാ കമ്മിറ്റി അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment