Latest News

പോലീസിന്റെ പക്ഷപാത നയം പ്രതിഷേധാര്‍ഹം: എസ് കെ എസ് എസ് എഫ്

കാസര്‍കോട്:കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ഒരു യുവാവിനു നേരെ ആക്രമണമുണ്ടായപ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സാമുദായിക സൗഹാര്‍ദ്ധം തകര്‍ക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ കാര്യത്തില്‍ പോലീസ് പക്ഷപാതപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പറഞ്ഞു.[www.malabarflash.com]

പ്രകടനം നടക്കുമ്പോള്‍ സംഘപരിപാറിന് പോലീസ് അകമ്പടി സേവിക്കുകയുമാണ് ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും ഇബ്രാഹിം ഫൈസി ജെഡിയാര്‍ കുറ്റപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പ് ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നപ്പോള്‍ അധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ സമാധാനപരമായി നഗരത്തില്‍ പ്രകടനം നടത്താന്‍ വന്ന മുഅല്ലിമുകളെ ലാത്തിവീശുകയും അവരുടെ ബൈക്കുകള്‍ അടിച്ച് തകര്‍ക്കുകയുമാണ് പോലീസ് ചെയ്തത്.

ചിലരുടെ സ്വാതന്ത്രം തടയുകയും ചിലര്‍ക്ക് അകമ്പടി സേവിക്കുകയും ചെയ്യുന്ന പോലീസ് നയം അംഗീകരിക്കാന്‍ കഴിയില്ല. നിരവധി കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി ഒത്താശ ചെയ്തു കൊടുക്കുന്നത് അവര്‍ക്ക് ആത്മവീര്യം പകരാനേ ഉപകരിക്കുകയുള്ളൂവെന്നുമ നിയമവും നിയമപാലകരും ഇരകള്‍ക്കൊപ്പം നില്‍ക്കണമെന്നും ജെഡിയാര്‍ അഭിപ്രായപ്പെട്ടു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.