Latest News

തളങ്കരയിൽ എസ് കെ എസ് എസ് എഫ് ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു

കാസര്‍കോട്: ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് ഫ്രീഡം സ്ക്വയർ റാലിയും സ്നേഹ സംഗമവും സംഘടിപ്പിച്ചു.[www.malabarflash.com]

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനും സാമുദായിക സൗഹാർദത്തിന് വിള്ളലുണ്ടാക്കുന്ന മതേതര ശക്തികളെ ചെറുത്തു നിൽക്കാനും പുതു തലമുറക്ക് പ്രചോദനം നൽകുകയുമാണ് ഫ്രീഡം സ്ക്വയർ കൊണ്ട് ലക്ഷ്യമാക്കുന്നത്. 

തയലങ്ങാടി ക്ലോക്ക് ടവർ പരിസത്ത് നിന്ന് മാലിക്ക് ദീനാർ അക്കാദമി പ്രിൻസിപ്പാൾ സിദ്ധീഖ് നദ്വി ചേരൂർ, എസ് കെ എസ് എസ് എഫ് മേഖല പ്രസിഡന്റ് ഹാരിസ് ബെദിരക്ക് പതാക കൈമാറി ആരംഭിച്ച റാലിക്ക് ബഷീർ ദാരിമി തളങ്കര, സിറാജുദ്ധീൻ ഖാസി ലൈൻ, ഹാരിസ് ബെദിര, ഇർഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂർ., സുഹൈൽ ഫൈസി, പി.എ ജലീൽ, ഹനീഫ് മൗലവി നേത്യത്വം നൽകി. 

കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു. ഫ്രീഡം സ്വകയർ റാലി തളങ്കരയിൽ സമാപ്പിച്ച പരിപാടി തളങ്കര മാലിക്ക് ദീനാർ ഖത്തീബ് മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. 

കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്ത് എസ് കെ എസ് എസ് എഫിന്റെ സാന്നിധ്യമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണ് എസ് കെ എസ് എസ് എഫ് ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. എസ് കെ എസ് എസ് എഫ് മുൻ ജില്ലാ പ്രസിഡൻറ് ബഷീർ ദാരിമി തളങ്കര അദ്ധ്യക്ഷനായി, മേഖലജനറല്‍ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു,

മേഖല വർക്കിംങ്ങ് സെക്രട്ടറി സുഹൈൽ ഫൈസി കമ്പാർ, പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫൈസൽ ചപ്പാരപ്പടവ് പ്രമേയ പ്രഭാഷണം നടത്തി, സിദ്ധീഖ് നദ് വി ചേരൂർ, ഹമീദ് ഫൈസി,എസ് വൈ എസ് മണ്ഡലം ജനറൽ സെക്രട്ടറി എം.എ ഖലീൽ, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, യുനസ് അലി ഹുദവി, നൗഫൽ ഹുദവി,മുഹമ്മദ് കുട്ടി മാസ്റ്റർ,മുജീബ് തളങ്കര, സിറാജുദ്ധീൻ ഖാസി ലൈൻ, സഈദ് മൗലവി, ഹാരിസ് ബെദിര,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ശിഹാബ് അണങ്കൂർ, ഹാരിസ് ഗാളിമുഖം,നൗശാദ് ഹനീഫി, സലാം മൗലവി ചുടു വളപ്പിൽ, സാലിം ബെദിര, റാഷിദ് ഫൈസി, പി.എ ജലീൽ ഹിദായത്ത് നഗർ, അബൂബക്കർ ഹുദവി, ഹനീഫ് മൗലവി, സലാം പള്ളങ്കോട്, സമദ് മൗലവി, ഇഖ്ബാൽ മൗലവി, റഷീഖ് ഹുദവിതുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.