ഉദുമ: തിരുവോണവും ബക്രീദും അപൂര്‍വമായി ഒന്നിച്ചുസംഗമിക്കുന്ന ആഘോഷത്തെ ഓണനിലാവ് എന്ന പേരില്‍ മതേതര പൂക്കളമൊരുക്കി ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ വരവേറ്റു.[www.malabarflash.com]
സ്‌കൂള്‍ വികസന സമിതിയും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയും പൂര്‍വ വിദ്യാര്‍ത്ഥികളും കുട്ടികളും ചേര്‍ന്ന് നിലാവും നക്ഷത്രവും സമന്വയിക്കുന്ന നാലുമീറ്റര്‍ ദൈര്‍ഘ്യവും ഒരു മീറ്റര്‍ വീതിയുള്ള ഓണനിലാവ് സ്‌കൂള്‍ കിന്റര്‍ഗാര്‍ട്ടന്‍ മുറ്റത്ത് മാനവ സൗഹാര്‍ദ്ധം വിളിച്ചോതി. വിവിധതരം പൂക്കള്‍ കൊണ്ട് തീര്‍ത്ത ഓണനിലാവ് കാണാന്‍ വിവിധ ജാതി മതസ്ഥര്‍ സ്‌കൂളിലെത്തി.
ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ്, പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര, സ്‌കൂള്‍ വികസന സമിതിചെയര്‍മാന്‍ എം.എ. റഹ് മാന്‍, സത്താര്‍ മുക്കുന്നോത്ത്, ഹംസ ദേളി, അബ്ദുല്ലക്കുഞ്ഞി ഉദുമ, റഹ്മാന്‍ പൊയ്യയില്‍, എം.എം മുനീറ, പി. താഹിറ, കെ.പി മൈമൂനത്ത്, സി.എല്‍ സമീന, കെ.എ നജ്മ, കെ.പി. ബേനസീര്‍, കെ.പി. ഖദീജ, എച്ച്. ഖമറുന്നിസ, എം.എം മുനീറ, സൗജത്ത്, സി.എസ് സഫൂറ, എം. ജമീല, ഷമീമ റഹ്മാന്‍, ബി.കെ താഹിറ, പി. സുജിത്ത്, അസീസു റഹ്മാന്‍, എ.പി. മുക്കീമുദ്ധീന്‍, സി.എച്ച് മുഹമ്മദ് സമീര്‍, സി. ഗീത, കെ.ബവിത, സി.ടി ലീലാമ്മ നേതൃത്വം നല്‍കി.
No comments:
Post a Comment