ന്യൂഡൽഹി: അസാധു വോട്ട് തടയാനായി എൻഡിഎ സഖ്യകക്ഷി അംഗങ്ങൾക്കായി നടത്തിയ ഡമ്മി വോട്ടിംഗിൽ 16 വോട്ടുകൾ അസാധുവായി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എൻഡിഎ ഡമ്മി വോട്ടിംഗ് സംഘടിപ്പിച്ചത്.[www.malabarflash.com]
ശനിയാഴ്ചയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടുകൾ അസാധുവാകുന്നത് തടയാനാണ് എൻഡിഎ ഡമ്മി വോട്ടിംഗ് സംഘടിപ്പിച്ചത്.
വോട്ടുകൾ അസാധുവായ നടപടിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ അതൃപ്തി അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. വോട്ടെടുപ്പ് ചട്ടങ്ങൾ കൃത്യമായി പാലിക്കാൻ ഭൂപേന്ദർ യാദവ് അടക്കമുള്ള മുതിർന്ന നേതാക്കളെ മാതൃകയാക്കാനും അമിത് ഷാ നിർദേശിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 77 വോട്ടുകൾ അസാധുവായിരുന്നു. ഇതിൽ 21 വോട്ടും പാർലമെന്റ് അംഗങ്ങളുടേതായിരുന്നു. ഗോപാൽ കൃഷ്ണ ഗാന്ധിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിന്റെ എതിരാളി.

No comments:
Post a Comment