Latest News

ആഷികിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാട് കൈകോര്‍ക്കുന്നു

കാഞ്ഞങ്ങാട്: കുടുംബം പുലര്‍ത്താന്‍ പഠനം പാതിവഴിക്ക് നിര്‍ത്തി ഗള്‍ഫിലേക്ക് പോകാനുളള ഒരുക്കങ്ങള്‍ക്കിടയില്‍ വിധി രോഗിയാക്കിമാറ്റിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാടുമുഴുവനും കൈകോര്‍ക്കുന്നു.[www.malabarflash.com] 

അതിഞ്ഞാലിലെ ഓട്ടോറിക്ഷാ ഡ്രൈവറും കൊളവയലിലെ സി ഇബ്രാഹിമിന്റെ മകനുമായ ആഷിക്(20)ആണ് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടുന്നത്.
ചിത്താരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു കഴിഞ്ഞ ആഷികിനെ ഗള്‍ഫിലേക്ക് അയക്കാനാണ് പിതാവ് തീരുമാനിച്ചത്. ഇബ്രാഹിം ഓട്ടോറിക്ഷയോടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഈ കുടുംബം പുലര്‍ന്നിരുന്നത്.

മകനെ ഗള്‍ഫിലേക്ക് അയക്കുന്നതോടെ തങ്ങളുടെ ജീവിത പ്രയാസങ്ങള്‍ക്ക് അറുതിവരുമെന്നായിരുന്നു ഇബ്രാഹിം കരുതിയിരുന്നത്. ഇതിനായി പാസ്‌പോര്‍ട്ടും വിസയും സമ്പാദിക്കാനുളള ഒരുക്കങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി ആഷികിന് അസുഖം പിടിപെട്ടത്. അസുഖം ശമിക്കാത്തതിനാല്‍ വിദഗ്ദ പരിശോധന നടത്തിയപ്പോഴാണ് അഷികിന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്.
ആഷികിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉമ്മയും വലിയുമ്മയും വൃക്ക ദാനം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നുവെങ്കിലും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കാല്‍ക്കോടിയോളം രൂപ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഓട്ടോറിക്ഷ ഓടിച്ച് നിത്യ വൃത്തി നടത്തുന്ന ഇബ്രാഹിമിന് ഇത്രയും വലിയതുക സ്വപ്‌നം കാണാന്‍ പോലും കഴിയാത്തതാണ്.


Monetize your website traffic with yX Media
 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.