ഷാർജ: യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാരുണ്യ മനസ്സിനാൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യൻ തടവുകാര്‍ ജയിൽ മോചിതരായി.[www.malabarflash.com]
ഇവരിൽ മലയാളികളടക്കം ചിലർ പുറത്തിറങ്ങി ഉടൻ തന്നെ നാട്ടിലേയ്ക്ക് മടങ്ങി. ബാക്കിയുള്ളവർ വെള്ളിയാഴ്ച ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
സാമ്പത്തിക കേസുകൾ, ചെറിയ കുറ്റകൃത്യങ്ങൾ എന്നിവയിലേർപ്പെട്ട് തടവ് ശിക്ഷ അനുഭവിച്ചിരുന്ന 149 ഇന്ത്യൻ തടവുകാരെ ഷെയ്ഖ് ഡോ.സുൽത്താൻ തന്റെ കേരള സന്ദർശത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനപ്രകാരം മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇവരുടെ 36 കോടി രൂപ (20 ദശലക്ഷം)യോളം വരുന്ന ബാധ്യതകൾ ഷർജ ഭരണാധികാരി തന്നെ അടച്ചുതീർത്തു. എല്ലാവരേയും എത്രയും പെട്ടെന്ന് അവരുടെ കുടുംബത്തോടൊപ്പമെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരുന്നതായി ഷാർജ പോലീസ് തലവൻ ബ്രി.സെയ്ഫ് അൽ സെറി അൽ ഷംസി പറഞ്ഞു.
വിട്ടയക്കപ്പട്ട തടവുകാരെല്ലാം ഷാർജ ഭരണാധികാരിക്ക് നന്ദി പറഞ്ഞു. ശിക്ഷാ കാലയളവിൽ അറബിക് ഭാഷ പഠിക്കാനും പുസ്തകങ്ങൾ വായിക്കാനും അവസരം ലഭിച്ച തടവുകാർ എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബത്തോടൊപ്പം ഒത്തുചേരുന്നതിലുള്ള സന്തോഷത്തിലാണ്. തന്റെ മോചനം യാഥാർഥ്യമാക്കിയ ഷെയ്ഖ് ഡോ.സുൽത്താനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ട് കഴിഞ്ഞ 15 വര്‍ഷമായി ജയിൽ ശിക്ഷയനുഭവിച്ചുവരികയായിരുന്ന മുഹമ്മദ് മുസ്തഫ ഷൗക്കത്ത് (68) പറഞ്ഞു.

1970ൽ യുഎഇയിലെത്തിയ ഇദ്ദേഹം സാമ്പത്തിക പ്രശ്നത്തിലകപ്പെടുകയും ജയിലിലാകുകയുമായിരുന്നു. മോചന വാർത്ത അവിശ്വസനീയമായിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യത്തെ പ്രതികരണം. തടവുകാലത്ത് മാതാപിതാക്കൾ അന്തരിച്ചു. അവരുടെ മുഖം അവസാനമായി കാണാൻ സാധിക്കാത്തതിലും ഭാര്യയെയും മക്കളെയും കാണാൻ കഴിയാത്തതിലും ഏറെ വിഷമമനുഭവിച്ചിരുന്നു.
തടവുകാലത്ത് രോഗബാധിതനായ എനിക്ക് മികച്ച ചികിത്സയാണ് അധികൃതർ നൽകിയത്. നല്ല താമസ സ്ഥലവും ഭക്ഷണവും എപ്പോഴും അനുവദിച്ചു. ഇിനെല്ലാത്തിനും ഷാർജ ഭരണാധികാരിയോട് ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment