ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ ശീതളപാനീയത്തിനു പകരം സള്‍ഫ്യൂരിക് ആസിഡ് കുടിച്ച ആണ്‍കുട്ടികള്‍ മരിച്ചു.ബെംഗളൂരുവിലെ കെല്ലാരിയില്‍ ബുധനാഴ്ചയാണ് ജന്മദിനത്തെ ദുരന്തദിനമാക്കി മാറ്റിയ സംഭവം നടന്നത്.[www.malabarflash.com]
ഒമ്പതും എട്ടും വയസ്സ് പ്രായമുള്ള ആര്യന്‍ സിംഗ്, സഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്.സഹിലിന്റെ ജന്മദിനാഘോഷത്തിനിടെ കെല്ലാരി റോഡിലെ വീട്ടിലായിരുന്നു സംഭവം.
ഭക്ഷണത്തിന് ശേഷം ഇരുവരും വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ച നിലയിലുള്ള സള്‍ഫ്യൂരിക് ആസിഡ് കുടിക്കുകയായിരുന്നു. ശീതളപാനീയമാണെന്ന് കരുതിയാണ് കുട്ടികള്‍ കുടിച്ചത്.
സ്വര്‍ണപണിക്കാരനായ സഹിലിന്റെ പിതാവ് സ്വര്‍ണം ഉരുക്കുന്നതിനായി ജ്യൂസ് പാത്രത്തില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡ് ആണ് കുട്ടികള്‍ അബദ്ധത്തില്‍ കുടിച്ചതെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment