ലുധിയാന: റയാൻ ഇന്റർനാഷണൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയെ രണ്ട് അധ്യാപകർ മർദിച്ചതായി പരാതി. ലുധിയാനയിലെ ജമൽപുർ റയാൻ ഇന്റർനാഷണൽ സ്കൂളിലായിരുന്നു സംഭവം.[www.malabarflash.com]
മർദനത്തിന്റെ വിവരം പുറത്തുപറഞ്ഞാൽ വീണ്ടും അടിക്കുമെന്ന് ഒരു അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ രക്ഷകർത്താക്കൾ പറയുന്നു.
ജമൽപുർ അഹാട്ട മുഹമ്മദ് തയർ സ്വദേശി ജസ്വിന്ദിർ സിംഗിന്റെ മകൻ മൻസുഖിനാണ് (10) മർദനമേറ്റത്. അധ്യാപികയും അധ്യാപകനും ചേർന്നാണ് മൻസുഖിനെ മർദിച്ചതെന്ന് ജസ്വിന്ദിർ സിംഗ് പറഞ്ഞു.
മറ്റൊരു കുട്ടിയുമായി സ്കൂളിൽ വഴക്കുണ്ടാക്കിയെന്ന കാരണത്തിനാണ് മൻസുഖിനെ അധ്യാപകർ അടിച്ചത്. കുട്ടിയുടെ പുറത്ത് അടിയുടെ പാടുകളുണ്ടായിരുന്നു. സംഭവത്തിൽ ജമൽപുർ പോലീസ് കേസെടുത്തു.

No comments:
Post a Comment