ബണ്ട്‌വാള്‍: കര്‍ണാടകയിലെ ബണ്ട്‌വാളില്‍ രണ്ട് യുവാക്കള്‍ വെട്ടേററ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു അഡ്യാറിലെ സിയ, ഫയാസ്, എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ഹമീസ്, മുഷ്താഖ്, എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 11.20 മണിയോടെ ഫറങ്കിപ്പേട്ടിലാണ് സംഭവം. മാരകായുധങ്ങളുമായി ഇന്നോവ കാറിലെത്തിയ അഞ്ചംഗം സംഘമാണ് ഇവരെ ആക്രമിച്ചത്. സിയ സംഭവ സ്ഥലത്ത് വെച്ചും, ഫയാസ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ആക്രമികളില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ ഒരാള്‍ക്ക് സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ പോലീസ് ഔട്ട് പോസ്റ്റില്‍ അഭയം നല്‍കിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. 2012ലെ അബ്ദുര്‍ റഹ് മാന്‍ വധക്കേസിലെ പ്രതിയായിരുന്ന മംഗളൂരു കണ്ണൂരിലെ ഇജാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിയ. 2014ലാണ് ഇജാസ് കൊല്ലപ്പെട്ടത്. സിയ ഉള്‍പെടെ ആറു പേരാണ് ഈ കേസില്‍ അറസ്റ്റിലായത്.
No comments:
Post a Comment