ഉദുമ: നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് കാറിലുണ്ടായിരുന്ന നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.[www.malabarflash.com]
പള്ളിക്കര പള്ളിപ്പുഴ സ്വദേശികളായ മഷ്ഹൂദ് (23), അര്‍ഷാദ് (28), മുബഷിര്‍ (21), അച്ചു (21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ അര്‍ഷാദ്, അച്ചു, മഷ്ഹൂദ് എന്നിവരെയാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ കളനാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനടുത്തായിരുന്നു അപകടം.
No comments:
Post a Comment