Latest News

ഹാദിയ വീട്ടുതടങ്കലിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

കോട്ടയം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്.[www.malabarflash.com]

അന്വേഷണം നടത്തി റിപ്പോർട്ട്​ നൽകാൻ കോട്ടയം ജില്ല പോലീസ് മേധാവിക്ക്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ്​ അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഹൈകോടതി ഉത്തരവിന്റെ പേരിൽ ഹാദിയയുടെ മനുഷ്യാവകാശങ്ങൾ മനഃപൂർവം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കിൽ ഗൗരവതരമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിശദ അന്വേഷണം അനിവാര്യമാണെന്നും ഉത്തരവിൽ പറഞ്ഞു. വിഷയം പരമോന്നത നീതിപീഠത്തി​​ന്റെ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഹൈകോടതി ഉത്തരവിന്റെ പേരിൽ ഹാദിയയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കളെ കാണാനോ ഇഷ്​ടപ്പെട്ട മതത്തിൽ വിശ്വസിക്കാനോ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ ഓണസമ്മാനവുമായെത്തിയ കൂട്ടുകാരികളെ ഹാദിയയെ കാണാൻ പോലീസ് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. 

ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ മാതാപിതാക്കളും പോലീസും ചേർന്ന് ഹാദിയക്ക് നിഷേധിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പരാതിയിൽ പറയുന്നു. കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കമീഷൻ അംഗം കെ. മോഹൻകുമാർ ഇനി കേസ്​ പരിഗണിക്കും


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.