Latest News

നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടുന്നു: എ. അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: കാസര്‍കോടും പരിസരങ്ങളിലും നടന്ന സാമുദായിക കൊലപാതകങ്ങളിലെ പ്രതികളെ ഓരോന്നായി വെറുതെ വിടുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയോടും പൊലീസിനോടുമുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമൊരുക്കിയിരിക്കുകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.[www.malabarflash.com]

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നിരവധി സാമുദായിക കൊലപാതകങ്ങളും മറ്റു അക്രമസംഭവങ്ങളും കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. ഇതില്‍ പൊലീസ് സുപ്രണ്ട് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും നടന്നിട്ടുണ്ട്.
കൊലപാതക കേസുകളില്‍ വിചാരണ പൂര്‍ത്തീകരിച്ച് വിധി പറഞ്ഞതില്‍ ഒന്നില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിട്ടയക്കപ്പെട്ട കേസുകളിലെ പ്രതികളെല്ലാം അറിയപ്പെടുന്ന കൊടുംക്രിമിനലുകളും ഇനിയും വിചാരണ പൂര്‍ത്തീകരിക്കേണ്ട പ്രമാദമായ കേസുകളിലെ പ്രതികളുമാണ്. 

 കൊലപാതക കേസുകളിലെ പ്രതികളെ നിരന്തരമായി വെറുതെ വിടുന്ന അവസ്ഥ തുടരുന്നത് വര്‍ഗീയ തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ക്ക് വീണ്ടും വീണ്ടും കൊലപാതകങ്ങളും അക്രമസംഭവങ്ങളും നടത്താന്‍ പ്രചോദനമാവുന്നുണ്ട്

അതാണ് പള്ളിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന മദ്രസ അധ്യാപകനെ പോലും കഴുത്തറുത്ത് കൊല്ലാന്‍ സംഘികള്‍ക്ക് ധൈര്യം പകര്‍ന്നത്. കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടന്ന സാമുദായിക കൊലപാതകങ്ങിലെ കൊടുംക്രിമിനലുകളായ പ്രതികളെ നിരന്തരമായി വെറുതെ വിടുന്ന സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും സിനാന്‍ വധക്കേസില്‍ പ്രതികളെ ശിക്ഷിക്കുന്നതിന് സര്‍ക്കാര്‍ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.