Latest News

മഹായാഗം നടത്തി പണം തട്ടാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

കണ്ണൂര്‍: ജനങ്ങളെ വഞ്ചിച്ച ചെറുകുന്നിലെ ജ്യോത്സ്യര്‍ കണ്ണൂര്‍ നഗരമധ്യത്തില്‍ മഹായാഗം നടത്തി പണം തട്ടാന്‍ ശ്രമിച്ച ജ്യോത്സ്യന്‍ സുഭാഷ് ചെറുകുന്ന് അറസ്റ്റില്‍.[www.malabarflash.com] 

മുഴിപ്പലങ്ങാടി സ്വദേശിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തക്കേസില്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന സുഭാഷ് ജ്യോത്സ്യരെ വളപട്ടണം സിഐ എം കൃഷ്ണന്‍ അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകുന്നേരം 6.30 ഓടെ കണ്ണപുരം കണ്ണപുരം എസ് ഐ ധനഞ്ജയ്ദാസിന്റെ നേതൃത്വത്തില്‍ വീട് റെയ്ഡ് ചെയ്താണ് സുഭാഷ് ജ്യോത്സ്യരെ പിടികൂടിയത്.

മുഴുപ്പിലങ്ങാട് സ്വദേശി പാലേരി ജയന്റെ പരാതിയിലാണ് അറസ്റ്റ്. 2013-14 കാലയളവില്‍ സുഭാഷ് ജ്യോത്സ്യര്‍ നടത്തിയ ശ്രീമുത്തപ്പന്‍ മാസികയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ ജയനില്‍ നിന്ന് കൈക്കലാക്കിയിരുന്നു. ഇതുകൂടാതെ അത്ഭുത സിദ്ധിയുള്ള വിളക്ക് നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷവും ഒന്നിന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മേലൂര്‍ ശ്രീചക്രം മൂന്നെണ്ണം നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപയും തട്ടിയെടുത്തു.

ഇടക്കേപ്രം തെക്കിലെ പോള ജയരാജന്റെ പരാതിയില്‍ ജ്യോത്സ്യര്‍ക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. അമൂല്യരത്‌നങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് 50 ല്കഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഈ കേസില്‍ ജ്യോത്സ്യരെ ഈ മാസം 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. അമൂല്യരത്‌നം തട്ടിപ്പ് കേസിനെ തുടര്‍ന്ന് ജ്യോത്സര്‍ ഏറെ നാളായി ഒളിവിലായിരുന്നു.

എന്നാല്‍ 18 വരെ തന്നെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പില്‍ വീട്ടിലെത്തുകയായിരുന്നു തുടര്‍ന്നാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്.ജനങ്ങളെ വഞ്ചിച്ച ചെറുകുന്നിലെ ജ്യോത്സ്യര്‍ കണ്ണൂര്‍ നഗരമധ്യത്തില്‍ മഹായാഗം നടത്തി പണം തട്ടാന്‍ ജ്യോത്സ്യര്‍ പദ്ധതിയിട്ടതെന്ന് എസ് ഐ പറഞ്ഞു. മന്ത്രങ്ങള്‍ പൂജിച്ച് അഗ്‌നിയില്‍ ഹോമിച്ചാല്‍ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ നിന്ന് മുക്തനാകുമെന്ന് മോഹനവാഗ്ദാനങ്ങള്‍ നടത്തിയാണ് പദ്ധതിയൊരുക്കിയത്.

കടത്തില്‍ നിന്ന് മോചനം, വിവാഹതടസ്സം, ജോലി ലഭ്യമാക്കല്‍, നാടിന്റെ ഐശ്വര്യം തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനാണത്രെ യാഗം നടത്താന്‍ ഉദ്ദേശിച്ചത്.ജോത്സ്യനെക്കുറിച്ച് കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് പത്തോളം പേര്‍ ഇതിനകം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.