താമരശേരി: ദേശീയപാതയിൽ കൈതപ്പൊയിൽ പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. [www.malabarflash.com]
ചേവരംന്പലം നെല്ലോളി മിത്തൽ ബാലകൃഷ്ണന്റെ (സീനിയർ അക്കൗണ്ടന്റ് കനറാബാങ്ക് കോഴിക്കോട്) മകൾ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ഒന്നാം വർഷ എംഎ ബയോളജി വിദ്യാർഥിനി വിജിഷ (21), ഫറോഖ് ചുങ്കത്തെ എംബിഎൽ കോളജിലെ അവസാന വർഷ വിദ്യാർഥി കുറ്റിക്കാട്ടൂർ പൂവാട്ട് പറന്പ് ഹംസയുടെ മകൻ അബ്ദുൾ വഹാബ് (22) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച്ച 2.30 ഓടെയാണ് സംഭവം. വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ വന്ന ടിപ്പറിനടിയിൽപ്പെടുക്കയായിരുന്നു. അബ്ദുൾ വഹാബ് സംഭവസ്ഥലത്തും വിജിഷ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.

No comments:
Post a Comment