Latest News

മലയാളി വിദ്യാർഥിനിയടക്കം രണ്ടു പേർ ഗോവയിൽ മുങ്ങി മരിച്ചു

ഗോവ: ഗോവയിലെ കണ്ടോലിം ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി യുവതിയടക്കം രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. കടാതി കാടാപുറത്ത് പോൾ ബേസിലിന്റെ മകൾ അനുജ സൂസൻ പോൾ (22), ബെംഗളൂരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്‍‍ഞാനേശ്വർ (23) എന്നിവരാണു മുങ്ങി മരിച്ചത്.[www.malabarflash.com]

ഗുജറാത്ത് അഹമ്മദാബാദിലെ ബിസിനസ് സ്കൂളായ മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ (മിക്ക) ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികളാണിവർ. 

അഹമ്മദാബാദിൽ നിന്ന് അഞ്ചു ദിവസത്തെ ടൂറിനായി ഈമാസം നാലിനായിരുന്നു വിദ്യാർഥിസംഘം ഗോവയിലെത്തിയത്. വ്യാഴാഴ്ച രാവിലെ കണ്ടോലിം ബീച്ചിൽ ആറു വിദ്യാർഥികൾ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാലു പേർ കടലിൽ മുങ്ങിയെങ്കിലും രണ്ടു പേരെ രക്ഷപ്പെടുത്താനായി.

അനുജയുടെ മൃതദേഹം വെളളിയാഴ്ച രാവിലെ 11ന് നാട്ടിലെത്തിക്കും. ഇൗസ്റ്റ് കടാതി ഗ്രീൻവുഡ് വില്ലയിൽ െവെകിട്ട് നാലിന് പ്രാർഥനയ്ക്കു ശേഷം അഞ്ചിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ (അരമന പള്ളി) സംസ്കാരം നടക്കും. 

പിതാവ് പോൾ ബേസിൽ ചെന്നൈ വിൽഗ്രോ ഇന്നവേഷൻസ് കമ്പനി സിഇഒയാണ്. മാതാവ്: സിന്ധു, കോട്ടയം അക്കര കുടുംബാംഗം. സഹോദരി: അഞ്ജലി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.