Latest News

സീതാംഗോളിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു, ഭാര്യക്ക് ഗുരുതരം

കുമ്പള: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. രണ്ട് കുട്ടികള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.[www.malabarflash.com]

സീതാംഗോളി കട്ടത്തടുക്ക കളത്തൂര്‍ രിഫാഇ നഗറിലെ സജിങ്കല ഹൗസില്‍ എല്‍ ടി ഖാദറിന്റെ മകന്‍ അമീര്‍ (34) ആണ് മരിച്ചത്. അമീറിന്റെ ഭാര്യ റംസാനയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സീതാംഗോളിയിലാണ് അപകടമുണ്ടായത്. കമ്പാറിലെ ബന്ധുവീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം അമീറും ഭാര്യ റംസീനയും രണ്ടു കുട്ടികളും ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ സീതാംഗോളിയില്‍ പുത്തിഗെയില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

റോഡിലേക്ക് തെറിച്ചുവീണ അമീര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. റംസാനയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.