Latest News

കോഴിക്കോട് 14 വയസുള്ള ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയിലാണ് സംഭവം. ഓഗസ്റ്റ് 17 നാണ് പ്രസവം നടന്നത്.[www.malabarflash.com]

കഴിഞ്ഞ ഫെബ്രുവരിവരെ കുട്ടി സ്‌കൂളില്‍ പോയിരുന്നുവെന്നാണ് വിവരം. അതിന് ശേഷം വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.