Latest News

വിദ്വേഷ പ്രസംഗം: ശശികലക്കെതിരെ കേസെടുത്തു

പറവൂർ: വിദ്വേഷ പ്രസംഗം നടത്തിയാതായുള്ള പരാതിയിൽ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർക്കെതിരെ പറവൂർ പോലീസ് കേസ്സെടുത്തു.[www.malabarflash.com]

153ഐ.പി.സി വകുപ്പ് പ്രകാമാണ് കേസ്സെടുത്തിട്ടുള്ളത്. സ്റ്റേഷൻ ജാമ്യ ലഭിക്കാവുന്ന വകുപ്പാണിത്. വി.ഡി.സതീശൻ എം.എൽ.എ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ എട്ടിന് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദുസ്വാഭിമാൻ സമ്മേളനത്തിലായായിരുന്നു ശശികല ടീച്ചറുടെ വിവാദ പ്രസംഗം.

മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കസബ പോലീസും ശശികലക്കെതിരെ കേസെടുത്തു. മുതലക്കുളത്ത് 2006ല്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.

മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളുവാനുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ ആഹ്വാനം. ഐ.പി.സി 153 പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. വി.ഡി.സതീശന്‍ എം.എ.ല്‍എയുടെ പതിനാറടിയന്തിരം പറവൂരില്‍ നടത്തും എന്ന പരാമര്‍ശത്തിനാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബുവിനെതിരെ കേസെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.