Latest News

പാലക്കുന്ന് ബേബി മാളിന്റെ ബമ്പര്‍ സമ്മാനം മുഹമ്മദ് അസീമിന്

ഉദുമ: പാലക്കുന്ന് ബേബി മാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണം ബക്രീദ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ ഹോണ്ട സ്‌കൂട്ടര്‍ പിഞ്ചു ബാലന്. പാലക്കുന്ന് തിരുവക്കോളിയിലെ താഹിറയുടെ മകന്‍ മുഹമ്മദ് അസീമിനാണ് സ്‌കൂട്ടര്‍ സമ്മാനമായി ലഭിച്ചത്.[www.malabarflash.com]

ബേബി മാളില്‍ നടന്ന നറുക്കെടുപ്പ് ബേക്കല്‍ സി.ഐ വിശ്വംബരന്‍ നിര്‍വ്വഹിച്ചു.
ബേബി മാള്‍ ഉടമകളായ അസീസ് മദ്രാസ്, നിയാസ് പൂരണം, കെ.കെ മുഹമ്മദ്, ടി.കെ. അഹമ്മദ് ഷാഫി, മൂസ പാലക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.