Latest News

റോഹിംഗ്യന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ റാലി മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള താക്കീതായി മാറി

കുമ്പള: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരെ മ്യാന്‍മര്‍ പട്ടാളവും ബുദ്ധ സന്യാസിമാരും നടത്തുന്ന കൊടുംക്രൂരതക്കെതിരെ പ്രതിഷേധിക്കുന്നതിനും ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി എസ്.വൈ.എസ് കുമ്പള സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ നടത്തിയ ഐക്യദാര്‍ഢ്യ റാലി മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള താക്കീതായി മാറി.[www.malabarflash.com]

റോഹിംഗ്യന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങള്‍ക്കും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ മൗനങ്ങള്‍ക്ക് നേരെയും പ്രതിഷേധമിരമ്പി. മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഇതിനായി ലോക ജനത ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും റാലി ആഹ്വാനം ചെയ്തു.

ശാന്തിപ്പള്ള മുഹിമ്മാത്ത് പരിസരത്ത് നിന്നും ആരംഭിച്ച റാലി കുമ്പള ടൗണില്‍ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അഭിവാദ്യം ചെയ്തു.

റാലിക്ക് ജില്ലാ, സോണ്‍ നേതാക്കളായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അഷ്‌റഫ് സഅദി ആരിക്കാടി, മൂസ സഖാഫി കളത്തൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, ഇബ്രാഹിം സഅദി മുഗു, മുഹമ്മദ് പേരാല്‍, ഉമറുല്‍ ഫാറൂഖ് സഖാഫി കര, ഉനൈസുറഹ്മാന്‍ ഊജംപദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.