Latest News

ദിലീപിന്റെ ജാമ്യാപേക്ഷ നാലാം തവണയും തള്ളി

അങ്കമാലി: യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി.[www.malabarflash.com]
ദിലീപിനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ പത്തു വർഷത്തിൽ അധികം ശിക്ഷ ലഭിക്കാവുന്നതായതിനാൽ 60 ദിവസം പിന്നിടുമ്പോൾ സോപാധിക ജാമ്യത്തിനു പ്രതിക്ക് അർഹതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ഇതു നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതികൾ തള്ളുന്നത്. ആദ്യം വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേട്ട് കോടതിയും പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം പരിഗണിച്ചപ്പോൾ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ ദിലീപിന് അനുകൂലമാകുമെന്ന് ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.