കാസര്‍കോട്: ഐ എന്‍ എല്‍, ഐ എം സി സി എരിയാല്‍ മേഖല കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ ബൈത്തുനൂറിന്റെ താക്കോല്‍ ദാനം ഐ എന്‍ എല്‍ അഖിലേന്ത്യാ സിക്രട്ടറിയും മുന്‍ തമിഴ്‌നാട് എം എല്‍ എയുമായ അഡ്വ. എം ജി കെ നിസാമുദ്ധീന്‍ നിര്‍വഹിച്ചു.[www.malabarflash.com]
ഐ എന്‍ എല്‍ മേഖല കമ്മിറ്റി നിര്‍ദ്ദരരായ കുടുംബങ്ങള്‍ക്ക് മില്ലത്ത് സാന്ത്വനം പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ആദ്യ താക്കോല്‍ ദാന ചടങ്ങായിരുന്നു ഇത്.
വീട് പുതുക്കി പണിയുന്നതിന്നും പുതുതായി പണിത വീടുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും ഐ എം സി സിയുടെ സഹകരണത്തോടെ പാര്‍ട്ടി നേരത്തെ ചെയ്ത് വരുന്നുണ്ട് ഇത് കൂടാതെ പാവപെട്ട രോഗികള്‍ക്ക് ചികിത്സാ സഹായവും സാധു പെണ്‍കുട്ടികള്‍ക്കുളള വിവാഹ ധനസഹായവും നല്‍കാറുണ്ട്. വിദ്യഭ്യാസ മേഖലയിലും പ്രദേശത്തെ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായി അവരെ സഹായിക്കാറുമുണ്ട്
എരിയാലില്‍ മര്‍ഹും സഫുവാന്‍ നഗറില്‍ സംഘടിപ്പിച്ച ബൈത്തുനൂര്‍ താക്കോല്‍ ദാന ചടങ്ങില്‍ സാമുഹിക സാംസ്‌കാരിക നേതാക്കളും, ഐ എന്‍ എല്ലിന്റെയും പോഷക സംഘടനകളുടേയും സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും പങ്കെടുത്തു
No comments:
Post a Comment