Latest News

ബേക്കലില്‍ മതിലിടിഞ്ഞ് വീണ് രണ്ട് സ്ത്രികള്‍ക്ക് ഗുരതര പരിക്ക്

ബേക്കല്‍: ബേക്കല്‍ ഇല്‍യാസ് നഗര്‍ ജുമാ മസ്ജിദിന് മുന്‍വശമുള്ള റോഡില്‍ ക്വോട്ടേഴ്‌സിന്റെ മതിലിടിഞ്ഞ് വീണ് കല്യാണ വീട്ടില്‍ പോയി തിരിച്ച് വരുകയയായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.[www.malabarflash.com] 

കുറിച്ചി കുന്നിലെ മൊയ്തുവിന്റെ ഭാര്യ മറിയകുഞ്ഞി (50)മരുമകള്‍ സഫരിയ്യ (35) എന്നിവരെയാണ് ഗുരുതരമായി പരിക്കേറ്റു ഗുരുതരമായി പരിക്കേററ് മംഗലാപുരത്തെ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കൂടുതല്‍ പേര്‍ മതിലിനിടിയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നിക്കി പരിശോദിച്ച ശേഷം അപകടകരമായ മതില്‍ പൂര്‍ണമായും പൊളിച്ച് നീക്കി.

തകര്‍ന്ന മതിലനകത്തെ എട്ട് സെന്റ് സ്ഥലത്ത് പത്തോളം കോട്ടോഴ്‌സുകള്‍ പണിത് ഇതിന്റെ സെപ്റ്റിക്ക് ടാങ്ക് റോഡിലെക്ക് തള്ളിനില്‍ക്കുകയും മലിനജലം റോഡിലേക്ക് ഒഴുകുകയും ചെയ്യുതായി നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതി നിലനില്‍ക്കെയാണ് ഇവിടെ മതില്‍ ഇടിഞ്ഞ് വീണ് ദുരന്തമുണ്ടായത്. 

തൊട്ടടുത്തുളള വിവാഹ വീട്ടിലേക്ക് ഈ സമയം നിരവധി പേര്‍ പോകുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.