കണ്ണൂര്‍: ബസ് സ്റ്റാന്റിനടുത്ത് പ്രവര്‍ത്തിക്കുന്ന കനറാബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാശ്രമം. എടിഎമ്മിന്റെ മോണിറ്ററുകളും പണം പുറത്തേക്ക് വരുന്ന ഇടങ്ങളും തകര്‍ത്തു.[www.malabarflash.com]
സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന ഇലക്‌ട്രോണിക്‌സ് ഷോപ്പിലെ ജീവനക്കാരന്‍ ശബ്ദം കേട്ടു പുറത്തിറങ്ങിയപ്പോള്‍ പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ക്കാതെ സംഘം രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ചാശ്രമം. മുഖംമൂടി ധരിച്ചാണ് സംഘം എത്തിയത്. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
No comments:
Post a Comment