Latest News

റോഹിംഗ്യൻ അഭയാർത്ഥികളെ നാടുകടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃ പരിശോധിക്കണം -ബായാർ തങ്ങൾ

ബായാർ: മ്യാന്മാറിലെ ബുദ്ധമത അനുയായികളുടെയും സൈന്യത്തിന്റെയും പീഡനങ്ങളിൽ നിന്നും അഭയം തേടിയെത്തിയ റോഹിംഗ്യൻ മുസ്ലിംകളെ നാടുകടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രമുഖ ആത്മീയ പണ്ഡിതൻ ബായാർ മുജമ്മഹ് സാരഥി അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി കോയ അൽബുഖാരി ബായാർ തങ്ങൾ ആവശ്യപ്പെട്ടു.[www.malabarflash.com]

ബായാർമുജമ്മഇൽ നടന്ന സ്വലാത്ത് മജിലിസിന്ന് നേതൃത്വം യൂനൽകി സംസാരിക്കുകയിരുന്നു തങ്ങൾ . 

 യൂ എൻ അഭയാർത്ഥിലിസ്റ്റിൽ പേര് പോലുമില്ലാത്ത ചാക്ക്മ ബുദ്ധ,ഹിന്ദു മത അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്ത്വം നല്കാൻ തീരുമാനമെടുക്കുമ്പോൾ രാജ്യത്ത് യൂ എൻ രജിസ്റ്റർ ചെയ്‌ത 40000 ത്തോളം മാത്രം വരുന്ന റോഹിംഗ്യകളെ അഭയാർഥികളായി പോലും പരിഗണിക്കാനാകില്ലെന്ന കേന്ദ്ര തീരുമാനം അത്യന്തം ഖേദകരമാണെന്നും തങ്ങൾ പറഞ്ഞു. 

അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തി.റോഹിംഗ്യൻ ജനതക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും സയ്യിദ് ഖാളി പോസോട് തങ്ങൾ അനുസ്മരണവും നടന്നു.
സയ്യിദ് ജമലുല്ലൈലി ചേളാരി, അസ്സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ , ഷറഫുൽ ഉലമ അബ്ബാസ് ഉസ്താദ് , ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അഷ്‌റഫ് സഅദി മല്ലൂർ, കടവത്തൂർ ഖാളി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബ്ദുല്ല മുസ്‌ലിയാർ കടവത്തൂർ, ഉമർ സഖാഫി മുഹിമ്മാത്ത് , അബ്ദുൽ ജബ്ബാർ സഖാഫി, ഹമീദ് സഖാഫി മെർകള, ഷാഫി സഅദി ഷിറിയ, ബഷീർ സഖാഫി ദാറുൽ ഇഹ്‌സാൻ , അബ്ദുൽ അസീസ് സഖാഫി സൂര്യ, അബൂബക്കർ ഫൈസി പെർവാഹി, റസാഖ് മദനി, അബൂബക്കർ സഅദി, അബ്ദുൽ റഹ്മാൻ സഅദി, റഷീദ് സഅദി, ഹാഫിള് ബഷീർ ഹിമമി, ഹസ്സൻകുഞ്ഞി, സിദ്ധീഖാജി മംഗളുരു, പുത്തുമോനു ചിക്കമംഗളുരു, ഹനീഫ് ഹാജി മിസാസ് മംഗളുരു, ഹമീദ് ഹാജി കൽപന സാദിഖ് ആവളം തുടങ്ങിയവർ സംബന്ധിച്ചു



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.