കാഞ്ഞങ്ങാട്: കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി കുഞ്ഞഹമ്മദ് (51) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രി 8.30 മണിയോടെ മാണിക്കോത്ത് മടിയനിലാണ് അപകടമുണ്ടായത്.
കുഞ്ഞഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments:
Post a Comment