Latest News

ചട്ടഞ്ചാൽ ശിഹാബ് തങ്ങൾ ട്രസ്റ്റ് ഒന്നാം വാർഷികം തുടങ്ങി

ചട്ടഞ്ചാൽ: ശിഹാബ് തങ്ങൾ എജുകേഷണൽ & ചാരിറ്റബൾ ട്രസ്റ്റ് ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള മത വിജ്ഞാന സദസ്സ് ചട്ടഞ്ചാൽ തോണി റഊഫ് നഗറിൽ തുടങ്ങി.[www.malabarflash.com]

 ട്രസ്റ്റ് ചെയർമാൻ ടി ഡി ഹസ്സൻ ബസരി പതാക ഉയർത്തി. പളളിക്കര സംയുക ഖാസി പൈവളികെ അബ്ദുൽ ഖാദർ മുസ്ലാർ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി എച്ച് ഹുസൈനാർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു. ഖബർ നമ്മെ മാഡി വിളിക്കുന്നു എന്ന വിഷയത്തിൽ അൽ ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി അൽ ഖാസിമി പ്രഭാഷണം നടത്തി.

ജനറൽ കൺവീനർ അബുബക്കർ കണ്ടത്തിൽ സ്വാഗതം പറഞ്ഞു. പട്ടുവത്തിൽ മൊയ്തീൻ കുട്ടി ഹാജി, ടി ഡി കബീർ തെക്കിൽ, ഷാനവാസ് പാദൂർ, ബി കെ ഇബ്രാഹിം ഹാജി, ബാഡൂർ ലത്തീഫ് ഹാജി, ടി പി കുഞ്ഞബ്ദുല്ല, റഊഫ് ബായിക്കര, ഖാസ്മി അബ്ദുല്ല, മണ്യം ഇബ്രാഹിം ഹാജി ട്രസ്റ്റ് ജനറൽ സെക്രട്ടറി സിദ്ധീക് മങ്ങാടൻ,  ട്രഷർ മജീദ് ബെണ്ടിച്ചാൽ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.