മോസ്കോ: പത്തുമാസം പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കൗമാരക്കാരി അമ്മയ്ക്കു പത്തു വർഷം തടവ്. പടിഞ്ഞാറൻ റഷ്യയിലെ റോസ്തോവിലാണു സംഭവം. വിക്ടോറിയ കുസ്നെറ്റ്സോവ എന്ന പതിനേഴുകാരിയെയാണു കോടതി ശിക്ഷിച്ചതെന്നു ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.[www.malabarflash.com]
വിക്ടോറിയയുടെ ഭർത്താവ് സൈനിക സേവനത്തിനു വീടുവിട്ടുപോയ സമയത്ത് കുഞ്ഞിനെ വീട്ടിൽ പൂട്ടിയിട്ട് പെണ്‍കുട്ടിയും വീടുവിടുകയായിരുന്നു. സുഹൃത്തുക്കളെ സന്ദർശിക്കാൻ പോയ വിക്ടോറിയ ഫേസ്ബുക്കിൽ ’എല്ലാം ശരിയായി’ എന്ന കുറിപ്പും പോസ്റ്റ് ചെയ്തു. ഇതിനുശേഷം സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ മുഴുകി.
ഒരാഴ്ചയ്ക്കുശേഷവും പെണ്‍കുട്ടിയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു പോലീസ് വീടുതുറന്നു നടത്തിയ പരിശോധനയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടുപിന്നാലെ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുകയായിരുന്ന വിക്ടോറിയ അറസ്റ്റിലായി.
ഒരു മാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിച്ചിരുന്നതായും ഏഴാം മാസത്തിൽ കുഞ്ഞിനെ തിരികെ വീട്ടിലെത്തിച്ചതായും വിക്ടോറിയ പോലീസിനു മൊഴി നൽകി. തനിക്കു കുഞ്ഞിനെ വളർത്താൻ ഇഷ്ടമല്ലായിരുന്നെന്നും അവർ പോലീസിനോടു പറഞ്ഞു.

No comments:
Post a Comment