കാഞ്ഞങ്ങാട്: ബൈക്ക് മറിഞ്ഞ് ഗായകന്‍ മരിച്ചു. ചീമേനി പൊതാവൂരിലെ പങ്കജാക്ഷന്‍ (56)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച സന്ധ്യക്കായിരുന്നു അപകടം.[www.malabarflah.com]
നീലേശ്വരത്തുള്ള സഹോദരി സിന്ധുവിന്റെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ പൊതാവൂരിന് സമീപം പൊലോത്ത് വെച്ചാണ് അപകടമുണ്ടായത്. ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു പങ്കജാക്ഷന്‍.
സൂര്യടീവിയിലെ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയിലും ഗാനമാലപിച്ചിരുന്നു. പരേതനായ നാരായണന്‍-കല്ല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ശ്രുതി. മരുമകന്‍: ഓമനക്കുട്ടന്‍. മറ്റു സഹോദരങ്ങള്‍: സുരേഷ്, തമ്പാന്‍.
No comments:
Post a Comment