Latest News

ജീവകാരുണ്യ രംഗത്തെ കൂട്ടായ്മ യുടെ പ്രവര്‍ത്തനം ശ്ലാഘനീയം- റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

ചെമ്മനാട്: പരവനടുക്കം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ 1991-92 എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ഓണം- ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കും ഒബ്സര്‍വേഷന്‍ ഹോമിലെ കുട്ടികള്‍ക്കും പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു. 
ഓണ സദ്യ സെപ്റ്റംബര്‍ 9ന് നല്‍കുന്നതായിരിക്കും.[www.malabarflash.com] 

വസ്ത്ര വിതരണം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാല്‍നൂറ്റാണ്ടിന് മുന്പ് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ 1991-92 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ഈ കാരുണ്യ സംരംഭം പ്രശംസിക്കപ്പെടേണ്ടതാണെന്നും ഈ പ്രവര്‍ത്തനത്തെ മാതൃകയാക്കി മറ്റു ബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ഥികളും കാരുണ്യ രംഗത്തേക്ക് കടന്നു വരണമെന്നും മന്ത്രി പറഞ്ഞു.

ചെമ്മനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ‍ ഗീത ബാലകൃഷ്ണന്‍, മെമ്പര്‍മാരായ കെ. മാധവന്‍ നായര്‍, രേണുക ഭാസ്കരന്‍, ഗീത, വൃദ്ധ സദനം മേധാവി ശ്രീമതി ആസിയമ്മ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ട് അബ്ദുര്‍ റഹ്മാന്‍, സി.എൽ ഹമീദ്, മണികണ്ഠന്‍ ചെട്ടുങ്കുഴി, സുഭാഷ്‌ നാരായണൻ (വൈസ് പ്രസിഡന്റ്‌), ശ്രീമതി ബിന്ദു വി (ജോയിന്റ് സെക്രട്ടറി), ശ്രീമതി ഖദീജ (ജോയിന്റ് കണ്‍വീനര്‍), ഗൾഫ്‌ കമ്മിറ്റിക്ക്‌ വേണ്ടി ദിലീപ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രസിഡന്റ് അഡ്വ: ജിതേഷ് ബാബു സ്വാഗതവും സെക്രട്ടറി സുനിൽ കുമാർ കരിച്ചേരി നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.