കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ അനെര്‍ട്ട് നടപ്പിലാക്കുന്ന സോളാര്‍ സ്മാര്‍ട്ട് പദ്ധതിയിലേയ്ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷം 6 മെഗാ വാട്ട് (ആകെ) പദ്ധതിയാണ് നടപ്പിലാക്കുന്നത്.[www.malabarflash.com]
1 കിലോവാട്ട് മുതല്‍ 3 കിലോവാട്ട് വരെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കും 1 മുതല്‍ 5 കിലോവാട്ട് വരെ ഗാര്‍ഹികേതര ഗുണഭോക്താക്കള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബാറ്ററിയുടെ കപ്പാസിറ്റിയില്‍ മാറ്റം വരുത്തി കൂടുതല്‍ ഉപഭോഗം രാത്രി സമയത്ത് ഉളളവര്‍ക്ക് ഓപ്ഷന്‍ (1)ഉം പകലുമാത്രം ഉപഭോഗമുളളവര്‍ക്ക് ഓപ്ഷന്‍ (3) ഉം ഉപയോഗിക്കാവുന്ന രീതിയില്‍ 3 ഓപ്ഷന്‍സ് ഈ പദ്ധതിയില്‍ നല്‍കിയിട്ടുണ്ട്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏറ്റവും കൂടിയ സബ്‌സിഡി ഒരു കിലോവാട്ടിന് 40,500/- രൂപയും ഏറ്റവും കുറഞ്ഞത് 27,000/- രൂപയും വീതം ലഭിക്കുന്നതാണ്. (കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ച് ഇതുല്‍ മാറ്റം വരാവുന്നതാണ്.)
അനെര്‍ട്ട് വെബ്‌സൈറ്റില്‍ www.anert.gov.in നിന്ന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ച ഗുണഭോക്താവ് അനെര്‍ട്ട് എംപാനല്‍ ചെയ്ത ലിസ്റ്റില്‍പ്പെട്ട ഏജന്‍സിയെ കണ്ടെത്തി പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടതാണ്.
ഈ പദ്ധതിയ്ക്ക് കോപ്പറേറ്റീവ് ബാങ്കുകളും സൊസൈറ്റികളും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭ്യമാക്കുന്നു.
താല്‍പര്യമുളളവര്‍ ഉടന്‍ അപേക്ഷിക്കുക. ഗുണഭോക്താക്കളുടെ സെലക്ഷന്‍ അപേക്ഷ ഫീസ് ലഭിക്കുന്ന മുന്‍ഗണനക്രമത്തിലായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് (സ്ഥാപനങ്ങള്‍ക്കുവേണ്ടി) അനെര്‍ട്ട് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 1000 രൂപയുടെ ഡിഡിയും മുന്‍കൂറായി കരുതേണ്ടതാണ്.
കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍ : 04994 230944/9400592493 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് ജില്ല എഞ്ചിനീയര്‍ അറിയിച്ചു.
No comments:
Post a Comment