Latest News

വിദ്യാര്‍ത്ഥിനിയുടെ മരണം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കാസര്‍കോട് ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ - മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്നാസ് (11) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.[www.malabarflash.com] 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരീക്ഷയുടെ ഉത്തരക്കടലാസില്‍ ചോദ്യം എഴുതി വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് ക്ലാസ് മുറിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ കുട്ടി ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി ചൊവ്വാഴ്ച പുലര്‍ച്ചയോടെ് മരണപ്പെടുകയായിരുന്നു.

അതേ സമയം, കുട്ടിയുടെ മരണം മര്‍ദനമേറ്റല്ലെന്നും അസുഖം മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുളളത്,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.