തിരുവനന്തപുരം: എഴുത്തുകാർക്കെതിരേയുള്ള ഭീഷണി കേരളത്തിൽ വിലപ്പോവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.[www.malabarflash.com]
ചില വർഗീയ ശക്തികൾ എഴുത്തുകാർക്കു മരണവാറന്റ് അയയ്ക്കുകയാണ്. ഗൗരി ലങ്കേഷിന്റെ വധത്തേക്കാൾ ഞെട്ടിക്കുന്നത് ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതാണ്. അടിയന്തരാവസ്ഥാ കാലത്തുപോലും എഴുത്തുകാർ കൊല്ലപ്പെട്ടിട്ടില്ല. എന്നാൽ എഴുത്തുകാർക്കെതിരായ ഭീഷണി കേരളത്തിൽ വിലപ്പോവില്ല. സർക്കാർ ആർക്കൊപ്പമാണെന്ന് ഇക്കൂട്ടർ മനസിലാക്കണം. ഭീഷണിപ്പെടുത്തുന്നവർ ഇക്കാര്യം ഓർക്കണം. ഇല്ലെങ്കിൽ ഓർമിപ്പിക്കാൻ സർക്കാരിനറിയാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മൃത്യുഞ്ജയ ഹോം നടത്താൻ ചിലർ പറയുന്നുണ്ട്. പ്രകോപനപരമായ പ്രസംഗം നടത്തുന്നവർ സർക്കാർ ആർക്കൊപ്പമാണെന്ന കാര്യം ഓർമയിൽ വയ്ക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

No comments:
Post a Comment