വിവാഹ ദിനത്തില്‍ വസ്ത്രത്തില്‍ വ്യത്യസ്ത ആഗ്രഹിക്കാത്ത പെണ്‍കുട്ടികളില്ല. ഇത്തരത്തില്‍ ഒരു വെറൈറ്റിയ്ക്ക് വേണ്ടി 3.2കിലോമീറ്റര്‍ നീളത്തില്‍ സാരിയുടുത്ത വധു ശരിക്കും പെട്ടിരിക്കുകയാണ്. കാരണം തന്റെ സാരിയുടെ മുന്താണി പിടിയ്ക്കാന്‍ ഈ വധു ഉപയോഗിച്ചത് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. പൊരിവെയിലത്ത് കുട്ടികളെ കൊണ്ട് നടത്തിച്ചതാണ് വധുവിനെ കുടുക്കിയിരിക്കുന്നത്. കൊളംബോയിലാണ് സംഭവം.[www.malabarflash.com]
സര്‍ക്കാര്‍ സ്ക്കൂളിലെ 250 വിദ്യാര്‍ത്ഥികളില്‍ 100കുട്ടികളെ കൊണ്ടാണ് വധു സാരിയുടെ മുന്താണി പിടിപ്പിച്ചത്. ബാക്കി 150കുട്ടികളെ വധുവിനൊപ്പം നടത്തിച്ചു. സ്ക്കൂള്‍ സമയത്ത് കുട്ടികളെ ക്ലാസില്‍ നിന്ന് ഇറക്കിയായിരുന്നു ഇത്.
സംഭവം വിവാദമായതോടെ ദേശീയ ശിശു സംരക്ഷണ സമിതി അന്വേഷണം ആരംഭിച്ചു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
ഒരു റെക്കോര്‍ഡിന് വേണ്ടിയാണ് യുവതി ഈ കടുംകൈ ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഇത് ഒരു പുതിയ റെക്കോര്‍ഡാണ് കുറിക്കപ്പെടുക. കാരണം ചരിത്രത്തില്‍ ആദ്യമായിട്ടാവും വധു കല്യാണ സാരിയുടെ പേരില്‍ അറസ്റ്റിലാകുന്നത്
No comments:
Post a Comment