തിരൂര്‍: തിരൂരിലെത്തി സ്വകാര്യപ്രാക്ടീസ് നടത്തുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫ. ഡോക്ടര്‍ എം.പി. രാജീവ് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി.[www.malabarflash.com]
തിരൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് രാജീവിന്റെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തിയത്.
ഫീസിനത്തില്‍ ലഭിച്ച 17,250 രൂപ ക്ലിനിക്കിനോടുചേര്‍ന്ന മെഡിക്കല്‍ഷോപ്പില്‍നിന്ന് വിജിലന്‍സ് കണ്ടെടുത്തു. രണ്ടുവര്‍ഷത്തോളമായി ഡോക്ടര്‍ ഇവിടെ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു. പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ 6.45 വരെയായിരുന്നു പരിശോധന. വിജിലന്‍സ് നോര്‍ത്തേണ്‍ റെയിഞ്ച് എസ്.പി. ഉമാ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് സി.ഐ. സുനില്‍പുളിക്കന്‍, എ.എസ്.ഐ. ഫിറോസ്, സി.പി.ഒമാരായ എന്‍. ബിന്ദുകുമാര്‍, ഷംസുദ്ദീന്‍ എന്നിവരാണ് മിന്നല്‍പ്പരിശോധന നടത്തിയത്.
സാക്ഷിയായി ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ യു.കെ. അനില്‍കുമാറും സംഘത്തോടൊപ്പമുണ്ടായിരുന്നു.

No comments:
Post a Comment