ദുബൈ: ഫേസ്ബുക്കിലൂടെ ഇസ്‌ലാമിനെയും പ്രവാചകനേയും അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് ശിക്ഷിക്കപ്പെട്ട മലയാളിയുടെ അപ്പീല്‍ ദുബൈ കോടതി തള്ളി.[www.malabarflash.com]
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.
പോസ്റ്റ് വിവാദമായതോടെ ആര്‍എസ്എസ് അനുഭാവിയായ സജു നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു. സജു കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിരുന്നു.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്ന് സജു വാദിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ ഇത് പൊളിഞ്ഞു.
No comments:
Post a Comment