കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കും ടാറിങ്ങിനുമായി 2.5 കോടി രൂപ അനുവദിച്ചു.[www.malabarflash.com]
തെക്കില്‍- ആലട്ടി (42 ലക്ഷം), പടുപ്പ്- ബണ്ടംകൈ- കരിവേടകം (35 ലക്ഷം), അമ്മങ്കോട്- കല്ലുകണ്ടം- ചാത്തപ്പാടി (25 ലക്ഷം), ചാലിങ്കാല്‍- മീങ്ങോം- അമ്പലത്തറ (15 ലക്ഷം), ബേക്കല്‍- പനയാല്‍ (40 ലക്ഷം), ഇരിയ- കാഞ്ഞിരടുക്കം (18 ലക്ഷം), ഉദുമ- മുല്ലച്ചേരി (റെയില്‍വേ ഗേറ്റ് മുതല്‍ ഹൈസ്കൂള്‍ വരെയുള്ള ഡ്രൈനേജിന് കവറിങ് സ്ളാബ് (25 ലക്ഷം), ബോവിക്കാനം- ബേവിഞ്ച (25 ലക്ഷം), ചാലിങ്കാല്‍- വെള്ളിക്കോത്ത് (20 ലക്ഷം), കോളിയടുക്കം- പെരുമ്പളക്കടവ് (അഞ്ചുലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു.
No comments:
Post a Comment