കാസര്‍കോട്: വ്യാഴാഴ്ചയായിരുന്നു വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് നടക്കാനിരിക്കെ പിതാവും ഒരു വയസ്സുളള മകനും കുളത്തില്‍ വീണ് മരിച്ചു. കാറഡുക്ക നാരംപാടി പുണ്ടൂരിലെ മുഹമ്മദ് കുഞ്ഞി എന്ന മമ്മിഞ്ഞി (33), ഒരു വയസുള്ള മകന്‍ അഷ്റഫ് എന്നിവരാണ് മരിച്ചത്.[www.malabarflash.com]
നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടില്‍ സ്ഥിര താമസമാക്കി കൃഷിപ്പണിയും, കച്ചവടവും ചെയ്താണ് ജീവിച്ചു വന്നിരുന്നത്. അതിനിടയ്ക്ക് സ്വന്തമായി പണികഴിപ്പിച്ച വീടിന്റെ പാല്‍ കാച്ചല്‍ ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു മുഹമ്മദ്.

വീടിന്റെ ഏകദേശം എല്ലാ പണികളും പൂര്‍ത്തിയായിരുന്നു. അവസാനമായി ഇലക്ട്രിക്ക് വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മുഹമ്മദ് കുഞ്ഞിയുടെ മേല്‍നോട്ടത്തില്‍ ചൊവ്വാഴ്ച രാവിലെ അവസാനത്തെ മിനുക്കു പണികള്‍ നടത്തിയിരുന്നു. ഇതിനിടയ്ക്ക് വൈകുന്നേരത്തോടെയാണ് മുഹമ്മദ് കുഞ്ഞിയെയും മകനെയും കാണാതായത്.
വൈകുന്നേരം 4 മണിയോടെ ഭര്‍ത്താവിനെയും, മകനെയും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ജമീല അയല്‍ വീടുകളില്‍ അന്വേഷണം നടത്തി വീട്ടിലേക്ക് തിരിച്ചുപോരുമ്പോള്‍ സമീപത്തെ കുളത്തില്‍ കുട്ടിയെ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടു. ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കാനായി ജമീല കുളത്തില്‍ ചാടി. ഇതുകണ്ട അയല്‍വാസി ഓടിയെത്തി കുളത്തിലിറങ്ങി ജമീലയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പോലീസുമെത്തി നടത്തിയ തിരച്ചിലിലാണ് ചെളിയില്‍ താണുപോയ മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ പടുപ്പ് അബ്ദുല്‍ ഖാദര്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, മൊയ്തീന്‍, ആയിഷ, മൈമൂന, സഫിയ

No comments:
Post a Comment