കാസര്‍കോട്: അമ്മയുടെ കൺമുന്നിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങിമരിച്ചു. കുറ്റിക്കോല്‍ ചായിത്തടുക്കത്തെ ടാപ്പിംഗ് തൊഴിലാളിയായ വില്‍സണ്‍ന്റെ മകള്‍ സിനി (16)യാണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് സംഭവം.ഉച്ച ഭക്ഷണം കഴിഞ്ഞ് തുണി അലക്കാനായി വീടിന് സമീപത്തെ കുളത്തിലേക്ക് പോയതായിരുന്നു സിനിയും അമ്മ മോളിയും.
മോളി തുണി അലക്കിക്കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പുറത്തെടുത്ത് ഉടന്‍ തന്നെ ബേത്തൂര്‍പാറയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കന്‍ഡി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സിനി. സഹോദരങ്ങള്‍: സൗമ്യ , സില്‍വി.
സില്‍വിയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

No comments:
Post a Comment