മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറകിന് പ്രൗഡതുടക്കം.[www.malabarflash.com]
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പ്രോഗ്രാമിന് ഔദ്യോഗിക തുടക്കമായി.
സയ്യിദ് അത്വാഉള്ളാഹ് തങ്ങള്‍ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment